തിരുവനന്തപുരം കല്ലറ പമ്മത്തിൻ കീഴ് കൈരളി നഗറിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മനുഷ്യൻറെ അസ്ഥികൂടം കണ്ടെത്തി.
ഉദ്ദേശം ആറ് മാസത്തോളം പഴക്കമുള്ള മൃതദേഹത്തിൻ്റെ അസ്ഥികൂടമാണെന്നാണ് നിഗമനം.
അസ്ഥികൾക്ക് സമീപം നീലയിൽ പച്ചകലർന്ന നിറത്തിൽ വരകളുള്ള ലുങ്കിയും കണ്ടെത്തിയിട്ടുണ്ട്.
ഇന്നുച്ചയ്ക്ക് 12 മണിയോടെയാണ് നാട്ടുകാർ അസ്ഥി കൂടം കാണുന്നത് തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.
വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.