ആലുവ: ആലുവ മേഖലയില്‍ വിവിധ വാഹനാപകടങ്ങളില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചെവ്വര തൂമ്ബാക്കടവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ശ്രീമൂലനഗരം നടപ്പറമ്ബില്‍ നസറുദ്ദീൻ ഷാ (25), കൊച്ചിൻ ബാങ്ക് കവലയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് എളന്തിക്കര കണ്ണിക്കര വീട്ടില്‍ ഗോപാലകൃഷ്ണൻ (48), ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് കടേപ്പിള്ളി മഞ്ചാടിയില്‍ ബോബി തോമസ് (49) എന്നിവര്‍ക്കാണ് പരിക്കേറ്റത്.