മലപ്പുറം കുറ്റിപ്പുറം : കുറ്റിപ്പുറം പള്ളി പ്പടിയിൽ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം കോഴിക്കോട് ഭാഗത്ത് നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന കെ എൽ 8 ബി ഇ 4499 എവർഗ്രീൻ ബസ്സും എതിർ ദിശയിൽ വന്ന കെ എൽ 55 ഇ 5946 നിസ്സാൻ ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഞായറാഴ്ച കാലത്ത് 7: 30 നാണ് അപകടം.
അപകടത്തിൽ നിരവധിപേർക്ക് പരിക്ക് പറ്റി പരിക്ക് പറ്റിയവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രി, കുറ്റിപ്പുറം ഹയാത്ത്, വളാഞ്ചേരി നടക്കാവ് എന്നീ ആശുപത്രികളിലും ഗുരുതരമായി പരിക്കേറ്റവരെ കോട്ടക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു കുറ്റിപ്പുറം പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി