കമ്ബള കണ്ട് മടങ്ങിയ രണ്ട് മംഗളൂരു സ്വദേശികള്‍ വാഹന അപകടത്തില്‍ മരിച്ചു മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്



മഗളൂരു: ബംഗളൂരുവില്‍ കാസര്‍കോട്, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ കമ്ബള കമ്മിറ്റികള്‍ സംയുക്തമായി നടത്തിയ മെഗാ പോത്തോട്ട മത്സരം കണ്ട് മടങ്ങിയവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് രണ്ടു പേര്‍ മരിച്ചു.

മംഗളൂരുവിനടുത്ത ബജ്പെ മൂഡുപെരേരയിലെ കിഷൻ ഷെട്ടി (20),മംഗളൂരുവിനടുത്ത ബണ്ട്വാള്‍ ബട്ടരെതോട്ട ഫിലിപ്പ് ലോബോ(32) എന്നിവരാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.


ഞായറാഴ്ച പുലര്‍ച്ചെ കൊട്ടഗെരെ ഹൊബളി ചിഗനിപാളയ ഗ്രാമത്തിലെ സംസ്ഥാന ദേശീയ പാത 33ല്‍ ലോറി കാറില്‍ ഇടിക്കുകയായിരുന്നു.ഇതിന്റെ ആഘാതത്തില്‍ കാര്‍ ചതഞ്ഞു കൊല്ലപ്പെട്ട ഫിലിപ്പ് ലോബോയും പ്രീതി ലോബോയും തമ്മില്‍ എട്ട് മാസം മുമ്ബാണ് വിവാഹിതരായത്.

Post a Comment

Previous Post Next Post