മലപ്പുറം താനൂർ കാരാട് മുനമ്പം പുലി കുറുകെ ചാടി ബൈക്ക് മറിഞ്ഞു യുവാവിന് പരിക്ക് രാത്രി 11മണിയോടെ ആണ് സംഭവം താനൂർ യൂണിറ്റ് ട്രോമാ കെയർ കേപ്റ്റനും. മലപ്പുറം യൂണിറ്റ് അനിമൽ റെസ്ക്യൂവറുമായ .ഉണ്ണിച്ചെന്റെ പുരക്കൽ അബ്ബാസ് (42) വയസ്സ് എന്ന യുവാവിനാണ് പരിക്കേറ്റത്. കൈക്കും കാലിനും പരിക്കേറ്റ അദ്ദേഹത്തെ താനൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു .
തിരൂർ പൂക്കയിൽ താമരക്കാവ് ചെമ്പ്ര ഭാഗത്ത് ഇന്നലെ രാവിലെ 11.30-ന് താമരക്കാവ് പാടത്തിനടുത്ത പുത്തൂര്‍ മനയ്‌ക്ക് മുമ്ബിലുള്ള റോഡിലൂടെ ഓട്ടോ ഓടിച്ച് വന്ന പുതുക്കാട്ട് മുഹമ്മദ് അനീസ് ആണ് പുലിയെ കണ്ടെന്ന് ആരോപിക്കുന്നത്. പുലി നായയെ കടിച്ച് കാട്ടിലേക്ക് ഓടുന്നത് കണ്ടുവെന്നാണ് ഇയാള്‍ പറയുന്നത്.
താനാളൂര്‍ മൂന്നാം മൂലയിലേക്ക് ഓട്ടോയില്‍ പോകവെ പുലിയെ കണ്ടെന്നാണ് അനീസിന്റെ വാദം. സംഭവത്തിന് പിന്നാലെ ഇദ്ദേഹം പ്രദേശവാസികളെ വിവരം അറിയിച്ചു. പുലിയെ കണ്ടെന്ന അഭ്യൂഹം പരന്നതിന് പിന്നാലെ തിരൂര്‍ നഗരസഭ വൈസ് ചെയര്‍മാൻ രാമൻകുട്ടി പാങ്ങാട്ട്, കൗണ്‍സിലര്‍ പ്രസന്ന പയ്യാപ്പന്ത എന്നിവര്‍ സംഭവ സ്ഥലത്തെത്തി. പ്രദേശത്ത് തിരച്ചില്‍ നടത്തി .. പോലീസിനെയും വനം വകുപ്പ് അധികൃതരെയും വിവരം അറിയിച്ചിട്ടുണ്ട്.
രാത്രി 11യോടെ യാണ് താനൂർ ഭാഗത്ത് കണ്ടത്. പ്രദേശത്ത് ജനങ്ങൾ ജാഗ്രത ആയിരിക്കണമെന്ന് അധികൃതർ അറിയിച്ചു