പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു


 കോട്ടയം കടുത്തുരുത്തി: പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച യുവാവിന്‌റെ സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പില്‍ നടക്കും.

സ്‌കൂട്ടര്‍ ഓടിച്ചിരുന്ന കീഴൂര്‍ പുത്തന്‍പുരയില്‍ സജീവന്‍റെ മകന്‍ യദുകൃഷ്ണന്‍ (രാഹുല്‍ - 23) ആണ് മരിച്ചത്. 


ഇന്നലെ വൈകുന്നേരം 5.45 ഓടെ ഏറ്റുമാനൂര്‍ - വൈക്കം റോഡില്‍ കുറുപ്പന്തറ പുളിന്തറ വളവിലാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് വഴിയില്‍ കിടന്ന യദുകൃഷ്ണനെ മുട്ടുചിറ എച്ച്‌ജിഎം ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എബിസണ്‍ ഫിലിപ്പാണ് മറ്റൊരാളുടെ സഹായത്തോടെ കാറില്‍ എച്ച്‌ജിഎം ആശുപത്രിയിലെത്തിച്ചത് ഇവിടെ എത്തും മുമ്ബേ മരിച്ചിരുന്നു. നമ്ബ്യാകുളത്തെ വീട്ടില്‍ നിന്നും ആശുപത്രിയിലേക്കു വരുമ്ബോളാണ് ഡോക്ടര്‍ അപടത്തില്‍പെട്ട് വഴിയില്‍ കിടക്കുന്ന യദുകൃഷ്ണനെ കാണുന്നത്. കോട്ടയത്തിന് പോയി വീട്ടിലേക്കു മടങ്ങി വരുമ്ബോഴാണ് അപകടമുണ്ടായത്. യുകെയിലെ പഠനത്തിനു ശേഷം ഓസ്‌ട്രേലിയിലേക്കു ജോലിക്കു പോകാനിരിക്കെയാണ് യദുകൃഷ്ണന്‌റെ മരണം.


Post a Comment

Previous Post Next Post