പാലക്കാട്: വല്ലപ്പുഴ റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ പാളം തെറ്റി. നിലമ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന എക്സ്പ്രസിന്റെ എഞ്ചിനാണ് പാളം തെറ്റിയത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ശബ്ദം കേട്ടാണ് പ്രദേശവാസികള്‍ അപകടവിവരം അറിഞ്ഞത്. അപകടത്തെ തുടർന്ന് പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല.
രാത്രി 8.10ന് ഷൊർണൂരിൽ നിന്ന് പുറപ്പെടേണ്ട ഷൊർണൂർ-നിലമ്പൂർ ട്രെയിനും ക്യാൻസൽ ചെയ്തിരിക്കുന്നു.
16350നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്സ്പ്രസ്സ് ഇന്ന് 15-11-2023 ബുധൻ നിലമ്പൂരിൽ നിന്ന് 2മണിക്കൂർ വൈകി പുറപ്പെടുന്നതാണ്