കളമശ്ശേരി ബോംബ് സ്ഫോടനം: ഒരാള്‍കൂടി മരിച്ചു

 


 കൊച്ചി കളമശ്ശേരിയില്‍ യഹോവയുടെ സാക്ഷികളുടെ വാര്‍ഷിക കണ്‍വെൻഷനിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാള്‍കൂടി മരിച്ചു.

മലയാറ്റൂര്‍ കടവൻകുടി വീട്ടില്‍ പ്രദീപന്‍റെ മകൻ പ്രവീണ്‍ പ്രദീപാണ്‌ (24) വ്യാഴാഴ്ച രാത്രി 10.40ഓടെ മരിച്ചത്‌. ഇതോടെ കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.


ഗുരുതര പൊള്ളലേറ്റ പ്രവീണ്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്‌ഫോടനത്തില്‍ പൊള്ളലേറ്റ്‌ പ്രവീണിന്‍റെ മാതാവ് റീന ജോസ്‌ (സാലി -45), സഹോദരി ലിബിന (12) എന്നിവര്‍ മരിച്ചിരുന്നു. ലിബിന സംഭവദിവസവും റീന കഴിഞ്ഞ ശനിയാഴ്‌ചയുമാണ്‌ മരിച്ചത്‌. പ്രദീപിന്‍റെ മറ്റൊരു മകൻ രാഹുലിനും സ്‌ഫോടനത്തില്‍ പൊള്ളലേറ്റിരുന്നു. ഇയാള്‍ അപകടനില തരണം ചെയ്‌തിട്ടുണ്ട്. 11 പേരാണ്സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളത്. ആറുപേര്‍ ഐ.സി.യുവിലും ബാക്കിയുള്ളവര്‍ വാര്‍ഡുകളിലുമാണ്.

Post a Comment

Previous Post Next Post