തിരുവല്ല: കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്. തലവടി ആനപ്രമ്പാല്‍ വടക്ക് ചിറയില്‍ തുണ്ടുപറമ്പില്‍ ഷിബു ഡേവിഡ്, ഭാര്യ ജ്യോതി ഷിബു എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിരുവല്ലയില്‍ നിന്ന് കൊച്ചമ്മനത്തേക്ക് വരുകയായിരുന്ന ഷിബുവും ഭാര്യയും സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് എടത്വ ഭാഗത്ത് നിന്ന് അശ്രദ്ധമായി അമിതവേഗതയില്‍ വന്ന ചെട്ടിക്കുളങ്ങര സ്വദേശി സഞ്ചരിച്ച കാര്‍ ഇടിക്കുകയായിരുന്നു. ജ്യോതി ഷിബുവിന് കാലിന് നാലോളം ഒടിവാണുള്ളത്. അടിയന്തിരമായി രണ്ട് ഓപ്പറേഷനുകളും നടത്തി. ഷിബു ഡേവിഡിന് കൈക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരേയും പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു.