കൊല്ലം: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ മൂന്ന് പേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രികരായ ഹബീബ് , നസീര്‍ എന്നിവര്‍ക്കും മറ്റൊരാള്‍ക്കുമാണ് പരിക്കേറ്റത്.
ഒരാളുടെ നില ഗുരുതമാണ്. ഇന്നലെ രാത്രി 9.45ന് കരിക്കോട് ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. എതിര്‍ദിശയിലെത്തിയ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മൂന്ന് പേരില്‍ രണ്ട് പേരെ പാലത്തറയിലെ സഹകരണ ആശുപത്രിയിലും ഒരാളെ കുണ്ടറ താലുക്ക് ആശുപരതിയിലും പ്രവേശിപ്പിച്ചു. കിളികൊല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.