റെയിൽവേ ജീവനക്കാരി ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

 


തിരുവനന്തപുരം: പാറശ്ശാലയിൽ റെയിൽവേ ജീവനക്കാരിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പാറശ്ശാല തച്ചോട് കുക്കു ഭവനിൽ കെ. ലത (47)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം 5.10 ന് ആണ് സംഭവം. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി ഹിന്ദി ട്രാൻസലേറ്റർ ആയി ജോലി ചെയ്യുകയായിരുന്നു ലത. പാറശാല റെയിൽവേ സ്റ്റേഷനു സമീപം വെച്ച് ലത അനന്തപുരി എക്സ്പ്രസ്സിനു മുന്നിൽ ചാടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ലതയുടെ ഒരു കാൽ പാദം അറ്റ് പോയിരുന്നു. മൃതദേഹം കണ്ട നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.ചെന്നൈയിൽ ജോലിചെയ്യുന്ന ലത ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. മൃതദേഹം തുടർ നടപടികൾക്കായി പാറശ്ശാല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post