ആലപ്പുഴ: ആലപ്പുഴ ബൈപ്പാസില്‍ മിനി ബസും മിനി ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. മിനി ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
കൊല്ലത്തുനിന്ന് കലവൂരിലേക്ക് വന്ന മിനി ബസും മീനുമായി പോയ മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസിന്റെ തൊട്ടു മുന്നില്‍ പോയ കാര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ കാറിലിടിക്കാതിരിക്കാന്‍ വെട്ടിക്കുകയും ലോറിയില്‍ ഇടിക്കുകയുമായിരുന്നു.