ആലപ്പുഴയില്‍ മഹീന്ദ്ര ഷോറൂമിലുണ്ടായ വാഹനാപകടത്തില്‍ ജീവനക്കാരൻ മരിച്ചു. തലവടി സ്വദേശി യദു ആണ് മരിച്ചത്.
സര്‍വീസ് സെന്‍ററില്‍ കഴുകിയതിന് ശേഷം വാഹനം എടുക്കുമ്ബോള്‍ വണ്ടി ഗിയറില്‍ ആണെന്നറിയാതെ ജീവനക്കാരന്‍ സ്റ്റാര്‍ട്ട് ചെയ്യുകയായിരുന്നു.
ഇതോടെ മുന്നോട്ടു നീങ്ങിയ വാഹനം തൊട്ടു മുന്നിലുണ്ടായിരുന്ന ജീവനക്കാരനെ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യദുവിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
മുമ്ബിലുണ്ടായിരുന്ന രണ്ടുപേര്‍ പെട്ടന്ന് തന്നെ മാറിയതിനാല്‍ അവര്‍ രക്ഷപെട്ടു. അസം സ്വദേശിയായ ജീവനക്കാരനാണ് വാഹനം സ്റ്റാര്‍ട്ട് ചെയ്തത്.