കോഴിക്കോട് എയർഗൺ കൊണ്ട് നെറ്റിയിൽ വെടിയുതിർത്ത യുവാവ് ചികിത്സയിലിരിക്കെ മരിച്ചു



കോഴിക്കോട്: എയർഗൺ കൊണ്ട് നെറ്റിയിൽ വെടിയുതിർത്ത യുവാവ് മരിച്ചു. പേരാമ്പ്ര കാവുന്തറ സ്വദേശി ഷംസുദ്ദീൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു മരണം. കഴിഞ്ഞ മാസമാണ് കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.


ചില കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇയാൾ അസ്വസ്ഥനായിരുന്നെന്നാണ് ബന്ധുക്കൾ അറിയിക്കുന്നത്. ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ച ഷംസുദ്ദീനെ പിന്നീട് കോഴിക്കോട് മെഡി. കോളേജിലേക്ക് മാറ്റുകയായിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഇയാളെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്

Post a Comment

Previous Post Next Post