ബന്ദിപുര്‍ കടുവാ സങ്കേതത്തിനുസമീപത്തെ മൊലിയൂരില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകൻ മരിച്ചു. സരഗുര്‍ താലൂക്കിലെ കാഡബെഗുരു സ്വദേശി ബാലാജി നായിക് (40) ആണ് മരിച്ചത്.
ഇഞ്ചിത്തോട്ടത്തില്‍ വെച്ചാണ് കടുവയുടെ ആക്രമണം. നാട്ടുകാര്‍ ബഹളംവെച്ച് കടുവയെ ഓടിച്ചെങ്കിലും ബാലാജി മരിച്ചിരുന്നു. വന്യമൃഗങ്ങളുടെ ശല്യം കൂടിവരുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. ബന്ദിപുര്‍ കടുവാ സങ്കേതം ഡയറക്ടര്‍ രമേഷ് കുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.