വയനാട് തരുവണ പാലിയാണയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന് സമീപത്തെ ഷെഡ്ഡിന് തീപിടിച്ച് വയോധികൻ പൊള്ളലേറ്റ് മരിച്ചു. തേനാമിറ്റത്തിൽ വെള്ളൻ (സുമാർ 80) ആണ് മരിച്ചത്. വെള്ളൻ്റെ ഭാര്യ തേയി (സുമാർ 70) യെ ഗുരുതര പൊള്ളലേറ്റ നിലയിൽ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇരുവരും തനിച്ച് താമസിച്ച് വന്നിരുന്ന ഷെഡ്ഡിനാണ് തീ പിടിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു...