ഇടുക്കി കരുണാപുരത്ത് കൃഷിയിടത്തിലെ വൈദ്യുതി വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മധ്യവയസ്കൻ മരണപ്പെട്ടു. ഇടുക്കി കരുണപുരം തണ്ണിപാറ സ്വദേശി ഓവേലിൽ വർഗീസ് ജോസഫ് (ഷാജി) ആണ് മരണപ്പെട്ടത്. ഷാജി പാട്ടത്തിന് കൊടുത്തിരുന്ന ഭൂമിയുടെ അതിർത്തിയിൽ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതിൽ തട്ടി വീണാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം.