തൃശ്ശൂർ പെരുമ്പിലാവ് ഒറ്റപിലാവില്‍ ഗൃഹനാഥനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റപ്പിലാവ് കണിശത്ത് വീട്ടില്‍ അയ്യന്റെ മകന്‍ 63 വയസ്സുള്ള മോഹനനെയാണ് ശനിയാഴ്ച രാത്രി ഒമ്പതരയോടെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലേക്കുള്ള വഴിയോട് ചേര്‍ന്നാണ് കിണര്‍ രാത്രി വീട്ടിലേക്ക് വരുന്നതിനിടെ അബദ്ധത്തില്‍ കാല്‍വഴുതി കിണറ്റില്‍ വീണതാകാം മരണകാരണമെന്നാണ് നിഗമനം.
കുന്നംകുളം അഗ്‌നി രക്ഷാ സേന സ്ഥലത്തെത്തി പുറത്തെടുത്ത മൃതദേഹം കുന്നംകുളം നന്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം സംസ്‌കാരം നടക്കും.