കോട്ടയം കണമല: അയ്യപ്പഭക്തരുമായി പമ്ബയില്‍നിന്നു കുമളിയിലേക്ക് പോകുന്നതിനിടെ കണമല പിന്നിട്ട് എരുത്വാപ്പുഴ ഇറക്കത്തില്‍ കെഎസ്‌ആര്‍ടിസി ബസ് ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം തെറ്റി.
ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ അപകടം ഒഴിവായി. ഇറക്കവും കൊടുംവളവും പിന്നിട്ട് ചീനിമരം ഭാഗത്ത് റോഡില്‍ നിരപ്പിലെത്തി വേഗത കുറഞ്ഞപ്പോള്‍ റോഡിന്‍റെ വശത്തേക്ക് ഒതുക്കി ബസ് നിര്‍ത്തുകയായിരുന്നു.
ഇന്നലെ വൈകുന്നേരമാണ് സംഭവം. ബസിലെ തീര്‍ഥാടകരെ മറ്റൊരു കെഎസ്‌ആര്‍ടിസി ബസ് എത്തിച്ച് കയറ്റിവിട്ടു. മോട്ടോര്‍ വാഹന വകുപ്പിന്‍റെ റോഡ് സേഫ് സോണ്‍ ഉദ്യോഗസ്ഥരായ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്‌പെക്ടര്‍ സെബാസ്റ്റ്യൻ, റെജി എ. സലാം എന്നിവര്‍ സഹായവുമായി എത്തിയിരുന്നു.