എറണാകുളം എലൂര്‍/ മഞ്ഞുമ്മല്‍: തായ്‌ലൻഡില്‍ കൂട്ടുകാരുമൊത്ത് വിനോദയാത്ര പോയ യുവാവ് കെട്ടിടത്തില്‍ നിന്നു വീണു മരിച്ചതായി വീട്ടില്‍ അറിയിപ്പ് ലഭിച്ചു.
മഞ്ഞുമ്മല്‍ മാതൃഭൂമിക്ക് സമീപം പള്ളിഞ്ഞാലില്‍ എഫ്രയിം ജോസഫ് (24) ആണ് മരിച്ചത്.
കോഴിക്കോട് ഗ്ലോബല്‍ എഡ്യുക്കേഷനിലെ ജീവനക്കാരനാണ്. സംസ്കാരം പിന്നീട് മഞ്ഞുമ്മല്‍ അമലോല്‍ഭവ മാതാ പള്ളിയില്‍. മഞ്ഞുമ്മല്‍ അമലോല്‍ഭവ മാതാ പള്ളി കപ്യാര്‍ ജോയിയുടെയും മേരി മെല്‍വിന്‍റെയും മകനാണ്. സഹോദരി: മേരി സിൻഡ.