ആലപ്പുഴ മാവേലിക്കര: അമിത വേഗതയിൽ എത്തിയ ജീപ്പ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. തഴക്കര ഇറവങ്കര ഷൈജു ഭവനത്തിൽ പി ഡി പത്രോസ് (73) ആണ് മരിച്ചത്. മാവേലിക്കര – പന്തളം റോഡിൽ ഇറവങ്കര മാർത്തോമ പള്ളിക്ക് മുന്നിൽ ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം. ചെറുമകന്‍റെ സൈക്കിളിന് സ്പെയർ പാർട്സ് വാങ്ങാൻ സ്കൂട്ടറിൽ പോവുകയായിരുന്നു പത്രോസ്. അപകടത്തെ തുടർന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: ഏലിയാമ്മ. മക്കൾ: ഷൈനി, സ്റ്റാൻലി (കുവൈറ്റ്). മരുമക്കൾ: ജോഷ്വ, ബിനി.