കാളനാട്: ശക്തമായ കാറ്റില്‍ വീട് തകര്‍ന്നുവീണു. വീട്ടുകാര്‍ തല നാരിഴക്കാണ് രക്ഷപ്പെട്ടത്. കളനാട് തൊട്ടിയിലെ കെ ബാബുവിന്റെ വീടാണ് തകര്‍ന്നത്.
ഇദ്ദേഹത്തിന്റെ കൈക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം.
ഓട് കൊണ്ട് നിര്‍മിച്ച മേല്‍ക്കൂര അപകടത്തില്‍ പൂര്‍ണമായി തകര്‍ന്നു. മേല്‍ക്കൂര പുറത്തേക്ക് വീണതിനാലാണ് വൻ ദുരന്തം ഒഴിവായത്. അപകടസമയത്ത് ബാബു, ഭാര്യ നളനി, മകന്റെ ഭാര്യ വന്തന, മക്കളായ അദര്‍ശ്, അക്ഷര എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. വിവരം അറിഞ്ഞ് റവന്യു, പഞ്ചായത് ഉദ്യേഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.