കോട്ടയം പള്ളത്ത് സ്കൂട്ടറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു;



 കോട്ടയം : പളളത്ത് സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പുത്തൻ ചന്ത റ്റി എം ആർ ജംഗ്ഷനിലായിരുന്നു അപകടം പൂവൻതുരുത്തിൽ താമസിക്കുന്ന കർണാട സ്വദേശിയായ പ്രശാന്ത് ഷെട്ടിയാണ് മരിച്ചത്. എതിർ ദിശയിലെത്തിയ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ആക്ടീവയും ഡിയോയുമാണ് കൂട്ടിയിടിച്ചത്

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ പ്രശാന്തിന്റെ തലയ്ക്കാണ് പരിക്കേറ്റത്..ഉടൻ തന്നെ ഇത് വഴി എത്തിയ ലീഗൽ മെട്രോളജിയുടെ വാഹനത്തിൽ ഇയാളെ കോട്ടയം മെഡിൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഇയാളുടെ മുഖത്തിനാണ് പരിക്കേറ്റത്. ഇടിയുടെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ എത്തിയപ്പോൾ മുഖത്ത് നിന്നും ചോര വാർന്ന നിലയിലായിരുന്നു. ഇയാൾ.

Post a Comment

Previous Post Next Post