തൃശ്ശൂർ തലോര്‍: സെന്‍ററിനു സമീപം ബൈക്കിടിച്ച് വഴിയാത്രക്കാരനും ബൈക്ക് യാത്രികനും പരിക്കേറ്റു. വഴിയാത്രക്കാരനായ കല്ലൂര്‍ നായരങ്ങാടി സ്വദേശി കടമ്ബനാട്ട് ശങ്കരനാരായണന്‍, ബൈക്ക് യാത്രികനായ ഒല്ലൂര്‍ പിആര്‍ പടി സ്വദേശി കാട്ടൂര്‍ വീട്ടില്‍ അതുല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു അപകടം. ഉണ്ണിമിശിഹാ പള്ളിക്കു സമീപം റോഡ് മുറിച്ചുകടന്ന ശങ്കരനാരായണനെ തൃശൂര്‍ ഭാഗത്തേക്കു പോയിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.