തൃശൂര്‍: തൃശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം. കാട്ടുപോത്തിന്റെ കുത്തേറ്റ് ക്ഷേത്ര പൂജാരിയായ വയോധികന് ദാരുണാന്ത്യം.
ക്ഷേത്രത്തിലെ പൂജ കഴിഞ്ഞ് നടയടച്ച ശേഷം രാത്രി വീട്ടിലേക്ക് മടങ്ങുമ്ബോള്‍ ആയിരുന്നു പൂജാരിക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്.
വാല്‍പ്പാറ സിംഗോണ സ്വദേശി ചെല്ലപ്പൻ (68) ആണ് മരണപ്പെട്ടത്. സമീപപ്രദേശത്തുള്ള ഒരു ക്ഷേത്രത്തിലെ പൂജാരിയാണ് അദ്ദേഹം. വൈകുന്നേരം ഏഴുമണിയോടെയാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. റോഡിലൂടെ നടന്നുവരികയായിരുന്ന പൂജാരിയെ തേയിലത്തോട്ടത്തില്‍ നിന്ന് വന്ന കാട്ടുപോത്ത് കുത്തി വീഴ്ത്തുകയായിരുന്നു.
ചെല്ലപ്പൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നാളെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം അദ്ദേഹത്തിന്റെ കുടുംബത്തിന് വിട്ടുനല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.