പാലക്കാട്:കൊല്ലങ്കോട് വെള്ളച്ചാട്ടം കാണാൻ പോയയാൾ മലമുകളിൽ നിന്ന് വീണു മരിച്ചു.
കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടം കാണാൻ പോയ വടവന്നൂർ സ്വദേശി ഗോപീദാസാണ്(51) മരിച്ചത്.
ഇന്നു രാവിലെ വീട്ടിൽനിന്നു സുഹൃത്തായ ദേവനൊപ്പം പോയതാണ്. മല മുകളിലേക്ക് മൂന്നു കിലോമീറ്ററോളം കയറിയിട്ടുണ്ട്.
ഏറെ നേരത്തെ ശ്രമത്തിന് ഒടുവിൽ വൈകിട്ടു നാലരയോടെ മൃതദേഹം അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേർന്നു താഴെയെത്തിച്ചു.
പിന്നീട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.