സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം; വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്



കാസർകോട്   മുളിയാര്‍:  സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബോവിക്കാനത്തെ ശാഖിബ് - ഹാജറ ദമ്ബതികളുടെ മകൻ ഹൈദറിന് (എട്ട്) ആണ് പരുക്കേറ്റത്.


വെള്ളിയാഴ്ച രാവിലെ ബോവിക്കാനം മുതലപ്പാറയിലായിരുന്നു സംഭവം. വിദ്യാര്‍ഥിയുടെ മുഖത്തും ചെവിയിലും കാലിനുമാണ് പരുക്കേറ്റത്. മുണ്ടക്കൈ ഗവ. എല്‍ പി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ഹൈദര്‍. ഈ ഭാഗത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു.

Post a Comment

Previous Post Next Post