നിര്‍ത്തിയിട്ട കാറിൽ അമിതവേഗത്തിലെത്തിയ പിക്കപ്പ് ജീപ്പ് ഇടിച്ചു തകര്‍ത്തു



 മുട്ടം  തൊടുപുഴ-മൂലമറ്റം റോഡില്‍ മുട്ടം ടൗണിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ അമിതവേഗത്തിലെത്തിയ പിക്കപ്പ് ജീപ്പ് ഇടിച്ചു തകര്‍ത്തു.

ഇന്നലെ വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം.


തൊടുപുഴ ഭാഗത്തേക്ക് പോകുന്നതിനായി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലേക്കാണ് അതേ ദിശയില്‍ വന്ന പിക്കപ്പ് ജീപ്പ് ഇടിച്ചുകയറിയത്. മേലുകാവ് സ്വദേശിയായ യുവാവാണ് കാറില്‍ ഉണ്ടായിരുന്നത്. ഇയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 


ഇടിയുടെ ആഘാതത്തില്‍ കാര്‍ പാതയോരത്തെ കുഴിയിലേക്ക് ചാടി. കാറിന്‍റെ പിൻഭാഗം തകര്‍ന്ന നിലയിലാണ്. മുട്ടം പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു

Post a Comment

Previous Post Next Post