ഇടുക്കി അടിമാലി: ടൈലുമായെത്തിയ പിക്ക് അപ്പ് വാൻ പന്നിയാര്‍കുട്ടിക്ക് സമീപം മറിഞ്ഞു. ഡ്രൈവര്‍ മധുര സ്വദേശി പാണ്ട്യൻ (42) നിസാര പരിക്കേറ്റു.
ഇന്നലെ രാവിലെ 6 മണിയോടെ പന്നിയാര്‍കുട്ടി കളത്രക്കടവിലായിരുന്നു അപകടം. മധുരയില്‍ നിന്നും ടൈലുമായി കൊച്ചിയിലേക്ക് പോകുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് പാതയോരത്ത് മറിയുകയായിരുന്നു. കൊക്കയിലേക്ക് പതിക്കേണ്ട വാഹനം ഡ്രൈവര്‍ എതിര്‍ദിശയിലേക്ക് വെട്ടിച്ച് മാറ്റിയതിനാല്‍ വൻ ദുരന്തമാണ് വഴിമാറിപ്പോയത് .