ഇടുക്കി നേര്യമംഗലം റോഡില്‍ അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പുലര്‍ച്ചെ ആയിരുന്നു അപകടം.വാഹനം ബൈക്കില്‍ ഇടിച്ചിട്ടും നിറുത്താതെ പോവുകയായിരുന്നു
ഇടുക്കി: ഇടുക്കി - നേര്യമംഗലം റോഡില്‍ കരിമണലിന് സമീപമുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു(Road accident near Karimanal on Idukki-Neriamangalam road; Bike rider dies after unidentified vehicle hits two-wheeler).ഇടുക്കി തോപ്രാംകുടി സ്വദേശി ഡെന്നി ഐപ്പാണ് മരിച്ചത്. (നവംബര്‍ 15)പുലര്‍ച്ചെ 5.30 ഓടെ ആയിരുന്നു അപകടം. ജോലിയുടെ ഭാഗമായി എറണാകുളത്ത് പോയി തിരികെ വരും വഴിയാണ് ഡെന്നി ഐപ്പ് അപകടത്തില്‍പ്പെട്ടത്.
ഡെന്നിയുടെ ബൈക്കില്‍ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. അപകടം നടന്നത് അറിഞ്ഞിട്ടും അജ്ഞാത വാഹനം നിറുത്താതെ പോയെന്നാണ് വിവരമെന്ന് സ്ഥലത്തെത്തിയ പൊലീസ് പറഞ്ഞു. പിന്നീട് ഈ വഴി കടന്നുപോയ കാറിലെ യാത്രക്കാരാണ് യുവാവ് അപകടത്തില്‍പ്പെട്ട റോഡരികില്‍ കിടക്കുന്നത് കണ്ടത്. കാര്‍ യാത്രക്കാര്‍ നല്‍കിയ വിവരം അനുസരിച്ചാണ് കരിമണല്‍ പൊലീസ് സ്ഥലത്ത് എത്തിയത്.
ഡെന്നി ഐപ്പ് അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.അപകടത്തിന് കാരണമായ വാഹനം സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. അതേസമയം ഇടുക്കി -നേര്യമംഗലം കരിമണല്‍ റോഡ് ഇരുചക്ര യാത്രക്കാര്‍ക്ക് മരണ പാതയായി മാറുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു