വയനാട് നടവയല്‍ സിഎം കോളേജില്‍ കെഎസ്‍യു നേതാക്കളും പ്രിന്‍സിപ്പലും തമ്മില്‍ കൈയ്യാങ്കളി. കെഎസ്.യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിനെ തുടർന്ന് കോളേജ് അടപ്പിക്കാനെത്തിയ കെഎസ്‍യു പ്രവര്‍ത്തകരെ പ്രിന്‍സിപ്പല്‍ തടഞ്ഞതാണ് പ്രശ്നങ്ങളുടെ കാരണം. ഇതോടെയുണ്ടായ വാക്കേറ്റമാണ് കൈയ്യാങ്കളിയില്‍ എത്തിയത്.
പ്രിന്‍സിപ്പല്‍ മര്‍ദിച്ചെന്ന് കെഎസ്‍യു നേതാക്കള്‍ ആരോപിച്ചു. ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിക്കുകയായിരുന്നെന്ന് പ്രിന്‍സിപ്പല്‍ ഡോക്ടർ എ പി ഷെരീഫ് വ്യക്തമാക്കി. കെഎസ്‍യു പ്രവർത്തകർ ഇപ്പോഴും കോളേജ് ഉപരോധിക്കുകയാണ്.