കാസർകോട് കുമ്പള ടൗണിൽ മീൻ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം



കാസർകോട്: അമിത വേഗതയിലെത്തിയ മീൻ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ 65 കാരൻ മരിച്ചു. മഞ്ചേശ്വരം പാവൂർ കെടമ്പാടിയിലെ ബി.എം മുഹമ്മദ് ആണ് മരിച്ചത്. കുമ്പള ടൗണിൽ ഉച്ച തിരിഞ്ഞായിരുന്നു അപകടം. സ്കൂട്ടറിൽ മൊഗ്രാലിലേക്ക് പോവുകയായിരുന്നു മുഹമ്മദ്. അപകടത്തിൽ പരിക്കേറ്റ മുഹമ്മദിന് കുമ്പള സഹകരണ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം മംഗലാപുരത്തേക്ക് കൊണ്ട് പോകുന്നതിനിടെ മരിക്കുകയായിരുന്നു. ഭാര്യ ആയിഷ മൂന്ന് മാസം മുൻപ് മരിച്ചിരുന്നു. ആസ്മിക ആണ് മകൾ, മരുമകൻ ആഷിഫ്.സഹോദരങ്ങൾ ;ഹനീഫ, നാസർ, നബീസ, കുഞ്ഞാമിന, മറിയമ്മ, സുഹറ, പരീത്

Post a Comment

Previous Post Next Post