ഒഡീഷയില്‍ ട്രെയിൻ എരുമയെ ഇടിച്ച്‌ നാല് കോച്ചുകള്‍ പാളം തെറ്റി



ഭുവനേശ്വര്‍: ഒഡീഷയിലെ സാംബല്‍പുരില്‍ ഝര്‍സുഗുഡ-സാംബല്‍പുര്‍ പാസഞ്ചര്‍ ട്രെയിൻ എരുമയെ ഇടിച്ച്‌ നാല് കോച്ചുകള്‍ പാളം തെറ്റി.

ആളപായമില്ല. സര്‍ളയ്ക്കും സാംബല്‍പുരിനുമിടയില്‍ ഇന്നലെ വൈകുന്നേരം 6.25 നായിരുന്നു സംഭവം. 


ട്രെയിനിടിച്ച എരുമ തല്‍ക്ഷണം ചത്തു. പാളത്തിലെ അറ്റകുറ്റപ്പണികള്‍ക്കുശേഷം 8.35 ന് ഇതുവഴിയുള്ള ട്രെയിൻ സര്‍വീസുകള്‍ പുനരാരംഭിച്ചെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വേ പത്രക്കുറിപ്പിറക്കി.

Post a Comment

Previous Post Next Post