ആലപ്പുഴ മുഹമ്മ മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

 


മുഹമ്മ: മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ വീണു തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മുഹമ്മ പഞ്ചായത്ത് പത്താം വാര്‍ഡ് സ്രാമ്ബിക്കല്‍ ക്ഷേത്രത്തിനു സമീപം പനച്ചിക്കല്‍ റീന ( 59) ആണ് മരിച്ചത്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ ആറോടെയാണ് മരിച്ചത്. 


ഒക്ടോബര്‍ 22ന് വൈകിട്ട് നാലിന് മണ്ണഞ്ചേരി പാര്‍ഥൻ കവലയ്ക്കു സമീപമായിരുന്നു അപകടം. കുറുകെ വന്ന സൈക്കിള്‍ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞത്. അപകടത്തില്‍ മകൻ ഷെറിനും പരിക്കേറ്റിരുന്നു. സംസ്കാരം: ഇന്ന് രാവിലെ 10ന് വീട്ടുവളപ്പില്‍. മക്കള്‍: ഷെറിമോൻ, റീഷമോള്‍. മരുമക്കള്‍: ബിന്ദു, ജോണ്‍ ബ്രിട്ടോ (മനോരമ ന്യൂസ്‌).

Post a Comment

Previous Post Next Post