തൃശ്ശൂർ അളഗപ്പനഗര്‍: യൂണിയൻ സ്റ്റോപ്പിനുസമീപം വഴിയാത്രക്കാരനെ ഇടിച്ച കാര്‍ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റ് തകര്‍ത്തു
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വഴിയാത്രക്കാരനായ ജോര്‍ജ്, നിസാര പരിക്കേറ്റ കാര്‍ ഡ്രൈവര്‍ വെണ്ടോര്‍ സ്വദേശി പൂക്കോടൻ ജെറ്റോ എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം.
വെണ്ടോര്‍ ഭാഗത്തേക്ക് പോയിരുന്ന കാര്‍ വഴിയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് കാറിന് മുകളിലേക്കുവീണു. ഈ സമയത്ത് ലൈനില്‍ വൈദ്യുതി പ്രവഹിക്കുന്നുണ്ടായിരുന്നുവെങ്കിലും വൻ അപകടം ഒഴിവായി. നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.