പാമ്പാടി: ദേശീയ പാത 183 ൽ കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചു. ഓട്ടോ ഡ്രൈവർക്ക് പരുക്ക് . ഇന്ന് ഉച്ച കഴിഞ്ഞ് 3.30 ന് ആലാംപള്ളിക്കു സമീപം പെൻഷൻ ഭവനു മുമ്പിലായിരുന്നു അപകടം. കങ്ങഴ സ്വദേശി ഓടിച്ചിരുന്ന കാറാണ് ഓട്ടോ റിക്ഷയിൽ ഇടിച്ചത്.
അപകടത്തിൽ പരുക്കേറ്റ കോത്തല കൂമ്പാടിക്കുന്ന് പന്നപ്പാറയിൽ ജോസ് (46) നെ പാമ്പാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.കഞ്ഞിക്കുഴിയിൽ ആണ് ജോസ് ഓട്ടോ ഓടിക്കുന്നത് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചാണ് നിന്നത്. പാമ്പാടി പോലീസ് എസ്.ഐ രമേശിന്റെ നേതൃത്തത്തിൽ ഉള്ള പോലീസ് സംഘം അപകട സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. സ്ഥിരം അപകടമേഖലയാണ് ഈ വളവ് കങ്ങഴ സ്വദേശിയായ തോമസ് ആണ് കാർ ഓടിച്ചിരുന്നത്