കരുവാരക്കുണ്ട് കൽക്കുണ്ട് ചേരിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു ഡ്രൈവർ മരണപ്പെട്ടു ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ ആണ് അപകടം കപ്പിലാം തോട്ടം സ്വദേശി പുളിക്കൽ ബാസ്‌ക്കരൻ ആണ് മരണപ്പെട്ടത്. ബാസ്‌ക്കരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ട സ്കൂട്ടറിലും സൂചന ബോർഡിലും ഇടിച്ചു മറിയുകയായിരുന്നു. സംഭവം സ്ഥലത്ത് തന്നെ ബാസ്‌ക്കരൻ മരണപ്പെട്ടു. സ്കൂട്ടർ യാത്രകരനായ ബിനുവിന് നിസ്സാര പരിക്കേറ്റു. മരണപ്പെട്ട ഭാസ്കരൻ ഓട്ടോ ഡ്രൈവർ ആയിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി