ഉത്തര്‍പ്രദേശില്‍ കാറിനു തീപിടിത്തം; രണ്ടുപേര്‍ വെന്തു മരിച്ചു

 


ഉത്തര്‍പ്രദേശില്‍ കാറിനുള്ളിലുണ്ടായ തീപിടിത്തില്‍ രണ്ടു പേര്‍ വെന്തു മരിച്ചു. നോയിഡ സെക്ടര്‍ 119 ആമ്രപാലി പ്ലാറ്റിനം സൊസൈറ്റിയില്‍ ഇന്നലെ രാവിലെയായിരുന്നു അപകടം നടന്നത്.

എന്നാല്‍ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഫയര്‍ ഫോഴ്‌സ് ഉടന്‍ തന്നെ സ്ഥലത്തെത്തി തീയണച്ചു. കാറിനുഉള്ളില്‍നിന്നു രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ സാക്ഷി മോഹന്‍ അവസ്തി വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post