തിരുവനന്തപുരം കല്ലമ്പലം: ദേശീയപാതയിൽ നാവായിക്കുളം ഇരുപത്തെട്ടാം മൈലിനുസമീപം വൈകിട്ട് നിയന്ത്രണംവിട്ട കാർ കുഴിയിലേക്ക് മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന മലപ്പുറം സ്വദേശികൾക്കാണ് പരിക്കേറ്റത്.ഇവരെ പാരിപ്പള്ളി മെഡിക്കൽകോളേജ് ആശൂപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടേയും പരിക്ക് ഗുരുതരമല്ല.തിരുവനന്തപുരത്ത് പോയ ശേഷം തിരികെ മലപ്പുറത്തേക്ക് പോകുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.