ഇടുക്കി പുറ്റടി: കാട്ടുപന്നികള്‍ സ്കൂട്ടറിലിടിച്ച് പത്ര ഏജന്‍റിന് പരിക്കേറ്റു. ദീപിക പുറ്റടി കടുക്കാസിറ്റി ഏജന്‍റ് എം.ഐ.
മാത്യുവിനാണ് പരിക്കേറ്റത്. പത്രവിതരണത്തിനായി പുലര്‍ച്ചെ 4.30നോടെ കൊച്ചറ ഭാഗത്തുനിന്ന് പുറ്റടിയിലേക്ക് വരുന്പോള്‍ ജ്യോതിസ് പടിയില്‍ സ്കൂട്ടറിനു കുറുകെ രണ്ടു പന്നികള്‍ ചാടുകയായിരുന്നു.
പന്നികളില്‍ ഒന്നിനെ ഇടിച്ച സ്കൂട്ടര്‍ തലകീഴായി മറിഞ്ഞു. മാത്യു റോഡിലേക്ക് തെറിച്ചുവീണ് പരിക്കേല്‍ക്കുകയായിരുന്നു. തോളെല്ലിനും കൈ- കാലുകള്‍ക്കും പരിക്കേറ്റ മാത്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.
ദേഹമാസകലം റോഡില്‍ ഉരഞ്ഞു മുറിഞ്ഞതിന്‍റെ പാടുകളുണ്ട്. കൈ ഉയര്‍ത്താനാകാത്ത അവസ്ഥയാണ്.