കാസർകോട് കൂലിപ്പണിക്കാരനായ ഗൃഹനാഥൻ കുളത്തിൽ ചാടി മരിച്ചു



കാസർകോട്: കൂലിപ്പണിക്കാരൻ കുളത്തിൽ ചാടി ജീവനൊടുക്കി. കടമ്പാർ വിഷ്ണു‌മൂർത്തി ക്ഷേത്രത്തിനു സമീപത്തെ ഭാര്യാവീട്ടിൽ താമസക്കാരനായ കർണ്ണാടക, പജീർ സ്വദേശി ജയന്ത (60) കുളത്തിൽ ചാടി ജീവനൊടുക്കി. കൂലിപണിക്കാരനാണ്. തിങ്കളാഴ്ച വൈകുന്നേരം കടമ്പാർ, ധർമ്മേമാറിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തിലാണ് സംഭവം. ജയന്ത കുളത്തിൽ ചാടുന്നതിന്റെ ശബ്ദം കേട്ട് ഓടിയെത്തിയവർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സെത്തി പുറത്തെടുത്ത് മംഗൽപ്പാടി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഭാര്യ: ഗിരിജ. മക്കൾ: സുജാത, സുമലത, ശശികാന്ത്. മരുമക്കൾ: മീനാക്ഷി, സുധാകര, കിഷോർ.


സഹോദരൻ: ജയരാമ.

Post a Comment

Previous Post Next Post