ആലപ്പുഴ അരൂർ :-ഓട്ടോ ഇടിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ചന്തിരൂർ വട്ടേഴത്ത് സുകുമാരൻ (68) ആണ് മരിച്ചത്. എരമല്ലൂർ ഭാഗത്തു നിന്ന് അരൂർ ഭാഗത്തേക്ക് പോകുകയിരുന്ന പെട്ടി ഓട്ടോ ആണ് ഇടിച്ചത്. നിർത്താതെ പോയ ഓട്ടോയെ പിന്നിലായി വന്ന ബൈക്ക് യാത്രികർ വണ്ടി വട്ടമിട്ടാണ് പിടിച്ചത്. ഇവർ വണ്ടി അരൂർ പൊലീസിന് കൈമാറുകയായിരുന്നു.ലോട്ടറി വില്പനക്കാരനായിരുന്നു സുകുമാരൻ. കഴിഞ്ഞ 31 ന് ചന്തിരൂർ കുമർത്തുപടി ക്ഷേത്രത്തിന് സമീപം ആയിരുന്നു അപകടം. ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. ഭാര്യ സുകുമാരി. ഷിമി, ഷിജി, ഷിനി, കണ്ണൻ. മരുമക്കൾ: പ്രസന്നൻ, സാബു, രാകേഷ്, അശ്വനി.