താമരശ്ശേരി: കാറുകളും ബസ്സും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. കൊയിലാണ്ടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രജീഷ്, യൂത്ത് കോൺഗ്രസ് കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡന്റ് റാഷിദ് മുത്താമ്പി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് മൂന്നുമണിയോടെ താമരശ്ശേരി കാരാടിയിൽ ആയിരുന്നു അപകടം .താമരശ്ശേരി ഭാഗത്ത് നിന്ന് കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച കാറിൽ എതിരെ വന്ന കാർ ഇടിക്കുകയും നിയന്ത്രണ വിട്ട ഇവരുടെ കാർ കർണാടക സ്വദേശികളായ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസിൽ ഇടിക്കുകയുമായിരുന്നു.