അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി



അമ്പലപ്പുഴ: അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്ക് പടിഞ്ഞാറു ഭാഗത്തുള്ള റെയിൽവേ ട്രാക്കിലാണ് 50 വയസു തോന്നിക്കുന്ന പുരുഷനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ 5.15ഓടെ സമീപത്തു താമസിക്കുന്നവരാണ് മൃതദേഹം കണ്ടത്.

വിവരം അറിഞ്ഞ് അമ്പലപ്പുഴ പൊലീസ് അപകടസ്ഥലത്ത് എത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

Post a Comment

Previous Post Next Post