ആലപ്പുഴ: കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് യാത്രക്കാരന് ഗുരുതര പരിക്ക്.
തിരുവനന്തപുരം ബാലരാമപുരം സ്വദേശി പരമേശ്വരനാണ് (76) പരിക്കേറ്റത്. വൈകീട്ട് 4.30ഓടെ കായംകുളം കെഎസ്‌ആര്‍ടിസി ബസ്റ്റാന്‍ഡിലാണ് അപകടം നടന്നത്.
ലോട്ടറി വില്‍പനക്കാരനാണ് പരമേശ്വരന്‍. താമസസ്ഥലമായ മാവേലിക്കരക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുമ്ബോഴായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റ പരമേശ്വരനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നല്‍കി.
കഴിഞ്ഞ നാല് വര്‍ഷമായി അപകട ഭീഷണിയുമായി നില്‍ക്കുന്ന കെട്ടിടത്തിന് മുകളിലത്തെ കോണ്‍ക്രീറ്റ് അടന്ന് വീണ് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നത് നിത്യ സംഭവമാണ്. പില്ലറുകള്‍ ഉള്‍പ്പെടെ ദ്രവിച്ച് ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന കെട്ടിടത്തിനുള്ളിലാണ് നൂറ് കണക്കിന് യാത്രക്കാരും ജീവനക്കാരും ജീവൻ കൈയിലെടുത്ത് കഴിയുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ യാതൊരുവിധമായ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല എന്നു മാത്രമല്ല, ഡിപ്പോ നവീകരണത്തിനായി ഒരുരൂപ പോലും വികസന ഫണ്ടില്‍ നിന്ന് വിനിയോഗിച്ചിട്ടുമില്ല.