കോട്ടയം: ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കാണക്കാരി സ്വദേശി രഞ്ജിത്താണു (35) മരണപ്പെട്ടത്. കോട്ടയം ഏറ്റുമാനൂര്‍ പാറോലിക്കലില്‍ വച്ചാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട് വണ്ടി പോസ്റ്റിലിടിക്കുകയായിരുന്നു. രഞ്ജിത്തി തലയ്ക്കേറ്റ ഗുരുതരമായ പരിക്കേറ്റിരുന്നു.
റോഡിലൂടെ പോകുന്നതിനിടെ രഞ്ജിത്ത് ഓടിച്ചിരുന്ന ബുള്ളറ്റ് മറ്റൊരു ബൈക്കില്‍ ഹാൻഡിലുമായി ഉരസുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് സമീപത്തെ പോസ്റ്റില്‍ ഇടിച്ചു. പോസ്റ്റില്‍ തലയിടിച്ച രഞ്ജിത്തു സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.