ഉഡുപ്പിയിൽ ഉമ്മയും മൂന്നു മക്കളും കൊല്ലപ്പെട്ട നിലയിൽ





ഉമ്മയും മൂന്നു മക്കളും കൊല്ലപ്പെട്ട നിലയിൽ. ഹസീന (46), മക്കളായ അഫ്നാൻ (23), ഐനാസ് (21) അസീം (12) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അമ്മൂമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റു. കർണാടക ഉഡുപ്പി കെമ്മണ്ണിലെ ഹമ്പൻകാട്ടിൽ ഇന്ന് രാവിലെ 8.30 നും ഒമ്പതിനും ഇടയിലാണ് സംഭവം.


ഹസീനയേയും രണ്ട് മക്കളെയും വീടനകത്തുവെച്ചാണ് കുത്തിക്കൊലപ്പെടുത്തിയത്. പുറത്തു കളിക്കുകയായിരുന്ന അസീം ബഹളം കേട്ട് ഓടിയെത്തിയപ്പോൾ അവനെയും കുത്തുകയായിരുന്നു. പ്രദേശവാസികളായ ചിലരും ഹസീനയുടെ മകനും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post