കുട്ടനെല്ലൂരില്‍ വീടിന്റെ ചുമര്‍ ഇടിഞ്ഞുവീണു വയോധിക മരിച്ചു

 


 തൃശ്ശൂർ കുട്ടനെല്ലൂര്‍: ഗ്രൗണ്ടിനു സമീപം കനാല്‍ പുറമ്ബോക്കില്‍ വീട്ടില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ ചുമര്‍ ഇടിഞ്ഞുവീണു മരിച്ചനിലയില്‍ കണ്ടെത്തി.

തട്ടില്‍ പാറക്കല്‍ പരേതനായ ദേവസിയുടെ ഭാര്യ ട്രീസ (ത്രേസ്യാമ്മ - 80) ആണു മരിച്ചത്. 


ഇന്നലെ രാവിലെ ഏഴോടെ അടുക്കളയുടെ ചുമര്‍ ഇടിഞ്ഞു കിടക്കുന്നതു കണ്ടു സമീപവാസികള്‍ നോക്കിയപ്പോഴാണു മരിച്ചനിലയില്‍ കണ്ടെത്തിയത്. മക്കള്‍: ബിജോയ്, ബൈജു. മരുമക്കള്‍: ജൂലി, ജെൻസി. 


ഒല്ലൂര്‍ ഒല്ലൂര്‍ എസിപി മുഹമ്മദ് നഥീമുദീൻ, സിഐ ബെന്നി ജേക്കബ്, എസ്‌ഐ ഫയാസ്, തഹസില്‍ദാര്‍ ജയശ്രീ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി സംസ്കരിച്ചു.

Post a Comment

Previous Post Next Post