ഉത്തര്‍പ്രദേശില്‍ വൈദ്യുതാഘാതമേറ്റ് 4 കരുന്നു സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

 


ഉന്നാവോ (ഉത്തര്‍പ്രദേശ്‌): വീട്ടിലെ പെഡസ്‌റ്റല്‍ ഫാനിന്‍റെ വയര്‍ അബദ്ധത്തില്‍ തൊട്ടതിനെ തുടര്‍ന്ന് വൈദ്യുതാഘാതമേറ്റ് സഹോദരങ്ങള്‍ മരിച്ചു. മായങ്ക് (9), സഹോദരൻ ഹിമാങ്ക് (6), സഹോദരിമാരായ ഹിമാൻഷി (8), മാൻസി (5) എന്നിവരാണ് ഞായറാഴ്‌ച മരിച്ചത്. 

വീട്ടിലെ പെഡസ്‌റ്റല്‍ ഫാനില്‍ നിന്നാണ് കുട്ടികള്‍ക്ക് ഷോക്കേറ്റത്. അപകട സമയത്ത് രക്ഷിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല.പത്ത് വയസിനു താഴെ പ്രായമുള്ള 4 കുട്ടികളാണ് മരിച്ചത്.


സംഭവസമയത്ത് അവരുടെ മാതാപിതാക്കള്‍ വീടിന് പുറത്തായിരുന്നുവെന്നും ഞങ്ങളുടെ പിന്തുണ രക്ഷിതാക്കള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും സര്‍ക്കിള്‍ ഓഫിസര്‍ (സിഒ) അശുതോഷ് കുമാര്‍ പറഞ്ഞു. ഈ ദുഃഖസമയത്ത് ഭരണകൂടം കുടുംബത്തോടൊപ്പമുണ്ടെന്നും ഈ വിഷയത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Post a Comment

Previous Post Next Post