തൃശ്ശൂർ പെരിഞ്ഞനത്ത് ലോറിക്ക് പിറകിൽ കാറിടിച്ച് 4 പേർക്ക് പരിക്ക്



തൃശ്ശൂർ  പെരിഞ്ഞനം: ദേശീയപാതയിൽ പെരിഞ്ഞനം കൊറ്റംകുളത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് നാലുപേർക്ക് പരിക്ക്. ചേർത്തല അരൂക്കുറ്റി സ്വദേശികളായ അഭിലാഷ്, ഹിമ, കൃഷ്ണ, വൈഷ്ണ എന്നിവർക്കാണ് പരിക്ക്.

ഇവരെ എസ്എൻ പുരം ഹാർട്ട് ബീറ്റ് ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചു. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി വരികയായിരുന്നു ഇവർ.

Post a Comment

Previous Post Next Post